INTERNATIONAL
സമൂഹങ്ങളെ കീറിമുറിക്കുന്നു. ലോകമെമ്പാടും വംശീയ അക്രമങ്ങൾക്ക് കാരണമാകുന്നു. ഫേസ്ബുക്കിനെതിരെ മുൻ ജീവനക്കാരി.
"ഞാനിവിടെയുണ്ട് കാരണം ഫേസ്ബുക്കിൻ്റെ വിവിധ ഉൽപ്പനങ്ങൾ കുട്ടികളെ ഉപദ്രവിക്കുന്നു. വിഭജനം വർദ്ധിപ്പിക്കുകയും, നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു."- വിസിൽബ്ലോവർ ഫ്രാൻസിസ് ഹൗഗൽ ''കൗമാരക്കാരായ കുട്ടികളുടെ ക്ഷേമമല്ല...
ലോറൻസോ നതാലി മീഡിയ അവാർഡ് പാരി സൈകിയക്ക്
പതിറ്റാണ്ടുകളായി രോഹിങ്ക്യൻ അഭയാർത്ഥികൾ യാതൊരു സംരക്ഷണവുമില്ലാതെ യുദ്ധക്കെടുതിയുടെയും, പലായനത്തിന്റെയും, കൂട്ടക്കുരുതിയുടെയും ഭാരം ചുമക്കുന്നത് ലോകത്തിനു മുൻപിൽ തുറന്നു കാണിക്കുവാൻ പാരി സൈകിയുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ സാധിച്ചു.
ദൃശ്യവിസ്മയം തീർത്ത ചടങ്ങിൽ ദുബൈ എക്സ്പോയ്ക്ക് തുടക്കമായി
മനസുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക എന്ന സന്ദേശവുമായി ദുബായ് രാജ്യാന്തര എക്സ്പോ വേദി തുറന്നു. ദൃശ്യ വിസ്മയം തീർത്ത ഉദ്‌ഘാടന സദസ്സ് ദുബൈ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്...
NATIONAL
ഒടുവിൽ ജാമ്യം! പക്ഷെ, നീതി ഇനിയുമെത്ര അകലെയാണ്?
മുഖ്യധാരാ മാധ്യമങ്ങളും, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുറ്റകരമായ മൗനം അവലംബിച്ചപ്പോഴും തളരാതെ പോരാടിയ സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദിഖിൻ്റെ നിരന്തരമായ പോരാട്ടവീര്യത്തിന്റെ ഫലമാണ് ഈ നീതി എന്ന് പരാമർശിക്കാതെ വയ്യ.
ബുൾഡോസർ രാഷ്ട്രീയം: വംശീയ ഉൻമൂലനത്തിന്റെ ആമുഖവൃത്തം
ആരാണ് അനധികൃതവാസി? എന്താണ് അനധികൃത കൈയേറ്റം? അനധികൃത നിർമ്മാണം എന്നുവെച്ചാൽ എന്താണ്? ഇന്ത്യ പോലെ എഴുപത്തിയഞ്ച് വയസ്സ് മാത്രമുള്ള, കോളനിവത്കരണ ചരിത്രമുള്ള, ഒരു വികസ്വര ദേശത്ത് ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുക എളുപ്പമല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ വരെ പൊളിച്ചു കളയുന്ന ഭരണകൂട നടപടികൾ പലപ്പോഴും യുക്തിരഹിതവും പൂർണ്ണമായും വർഗ്ഗീയ പ്രേരിതവുമാണ്.
ബുൾഡോസർ ഫാഷിസവും പ്രതീകാത്മക മാനങ്ങളും
ഇന്ത്യയുടെ ചരിത്രത്തിലൂറി ഉറങ്ങിക്കിടക്കുന്ന സവർണ്ണ ജാതീയ ബോധത്തെ ഉണർത്തുവാൻ കൂടിയുള്ള ആഹ്വാനമാണ് ഓരോ “ഉണരൂ ഹിന്ദു.." മുദ്രാവാക്യത്തിലൂടെയും ആർ.എസ്.എസ് മുന്നോട്ട് വെക്കുന്നത്. വർണ വ്യവസ്ഥയെ പരസ്യമായി പിന്തുണക്കുന്ന വിചാരധാരയിൽ ജാതീയതിഷ്ഠിതമായ സാമൂഹ്യ ക്രമത്തെ ഇങ്ങനെ സൂചിപ്പിക്കുന്നു ''ബ്രാഹ്മണന്‍ തലയാണ്; രാജാവ് ബാഹുക്കളും വൈശ്യന്‍ ഊരുക്കളും ശൂദ്രന്‍ പാദങ്ങളുമാണ്.''
ഹിജാബല്ല അവരുടെ പ്രശ്നം; ഭരണഘടനയാണ്
ജനാധിപത്യ വശങ്ങളുള്ള ചർച്ചകളെ മുഴുവൻ മത കേന്ദ്രീകൃത വ്യാഖ്യാനങ്ങൾ നൽകി വളച്ചൊടിക്കുകയും സാധ്യമാകാതെ വരുമ്പോൾ അസഹിഷ്ണുതയുടെ പരകോടിയിൽ ആക്രോഷിക്കുകയും ചെയ്യുന്ന പ്രത്യേകതരം പ്രതിഭാസമാണ് ഈയിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴേക്കും വോട്ട് സമാഹരണത്തിന് ഉപയുക്തമായ കഥാ നിർമ്മാണങ്ങൾക്ക് സഹായിക്കുന്ന, വർഗ്ഗീയത കേന്ദ്ര പങ്കു വഹിക്കുന്ന, നുണപ്രചരണങ്ങൾക്കും ചേരിതിരിവിനും ആക്കം കൂട്ടുന്ന സംഭവ വികാസങ്ങൾ സൃഷ്ടിക്കൽ ഫാഷിസ സർക്കാറിൻ്റെ പതിവായി മാറിക്കഴിഞ്ഞു.
Opinions
രാഹുൽ ഇത് നിങ്ങളുടെ അവസരമാണ്
ആറ് പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടി അതിന്റെ ചിരത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര നടത്തുന്നത്. ഇത് കോൺഗ്രസിന്റെ സംഘടനാപരമായ തിരിച്ചുവരവിനും രാഹുൽ എന്ന രാഷ്ട്രീയ മുഖത്തിനും ചെറുതല്ലാത്ത ആത്മവിശ്വാസം നൽക്കും എന്ന് ഉറപ്പാണ്.
ഒടുവിൽ ജാമ്യം! പക്ഷെ, നീതി ഇനിയുമെത്ര അകലെയാണ്?
മുഖ്യധാരാ മാധ്യമങ്ങളും, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുറ്റകരമായ മൗനം അവലംബിച്ചപ്പോഴും തളരാതെ പോരാടിയ സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദിഖിൻ്റെ നിരന്തരമായ പോരാട്ടവീര്യത്തിന്റെ ഫലമാണ് ഈ നീതി എന്ന് പരാമർശിക്കാതെ വയ്യ.
ബുൾഡോസർ രാഷ്ട്രീയം: വംശീയ ഉൻമൂലനത്തിന്റെ ആമുഖവൃത്തം
ആരാണ് അനധികൃതവാസി? എന്താണ് അനധികൃത കൈയേറ്റം? അനധികൃത നിർമ്മാണം എന്നുവെച്ചാൽ എന്താണ്? ഇന്ത്യ പോലെ എഴുപത്തിയഞ്ച് വയസ്സ് മാത്രമുള്ള, കോളനിവത്കരണ ചരിത്രമുള്ള, ഒരു വികസ്വര ദേശത്ത് ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുക എളുപ്പമല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ വരെ പൊളിച്ചു കളയുന്ന ഭരണകൂട നടപടികൾ പലപ്പോഴും യുക്തിരഹിതവും പൂർണ്ണമായും വർഗ്ഗീയ പ്രേരിതവുമാണ്.
MOST POPULAR
LATEST REVIEWS
ഇന്ത്യയിൽ മാധ്യമ പ്രവർത്തനത്തിന്റെ മരണമണി മുഴങ്ങുന്നു
മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും നടക്കുന്ന ഇത്തരത്തിലുള്ള അക്രമണങ്ങൾ ഈയടുത്ത കാലത്തായി വർധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അക്രമങ്ങൾക്കെല്ലാം ഇരയാവുന്നവർ സർക്കാറിന്റെയോ സർക്കാർ അനുകൂല വ്യക്തികളുടെയോ അല്ലെങ്കിൽ ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയോ അഴിമതികളോ വീഴ്ച്ചകളോ ചൂണ്ടി കാണിക്കുന്നവരാണ് എന്നത് കൂട്ടിവായിക്കണം.
കർഷക സമരങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി മോദി സർക്കാർ
വിവാദമായ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കാമെന്ന് സമ്മതിച്ച് നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് മോദി...