കണ്ണൂർ : ഹിന്ദുത്വ അനുകൂല തിരുത്തലുകളും,കാല്പനിക ചരിത്ര മിഥ്യകളും ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, RSS സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും,സവർക്കറുടെയും വർഗീയപരാമർശമുള്ള കൃതികൾ ഉൾപ്പെടുത്തി കണ്ണൂർ സർവകലാശാല സിലബസ് പുറത്തുവിട്ടു. പുതുതായി ആരംഭിച്ച ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്ന ബിരുദാനന്തര ബിരുദ കോഴ്‌സിലെ മൂന്നാം സെമെസ്റ്ററിലാണ് കൃതികൾ ഉൾകൊള്ളിച്ചത്.

2021 ജനുവരി 15 നാണ് എം. എ പൊളിറ്റിക്കൽ സയൻസായിരുന്ന കോഴ്സ് പുതുക്കി,എം. എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്ന പേരിൽ ആരംഭിച്ചത് . ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും, സിലബസ് നിർമിച്ച അധ്യാപകരുടെ രാഷ്ട്രീയ അജണ്ടകൾ പരിഗണിച്ചാണ് പേപ്പറുകൾ തയ്യാറാക്കിയത് എന്നുമാണ് ഉയർന്ന് വരുന്ന ആക്ഷേപം. ഇന്ത്യയിൽ തന്നെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള ബ്രണ്ണൻ കോളേജിൽ മാത്രമാണ് ഗവേണന്സിന് പ്രാധാന്യം നൽകുന്ന ഈ കോഴ്സ് നിലവിലുള്ളത്.

  1. Hindutva:Who is Hindu? (ആരാണ് ഹിന്ദു ) – വി. ഡി. സവർക്കർ
    2.Bunch of Thoughts (ബഞ്ച് ഓഫ് തോട്ട്സ് ) – എം. എസ് ഗോൾവാൾക്കർ
  2. We or OurNationhood Defined (വി ഓർ അവർ നാഷൻ ഹുഡ് ഡിഫൈൻഡ് )  – എം എസ് ഗോൾവാൾക്കർ
  3. Indianaisation : what why and how (ഇന്ത്യനൈസേഷൻ : വാട്ട്‌ വൈ ആൻഡ് ഹൌ ) – ബൽരാജ് മദോക്ക്
    ഇവയാണ് വിവാദ പരാമർശങ്ങൾ അടങ്ങുന്ന പുസ്തകങ്ങൾ
     
    വിദ്യാഭ്യാസമേഖല കാവിവത്കരിക്കുന്നതിന്റെ ഭാഗമായുള്ള സംഘപരിവാർ അജണ്ടയാണിതെന്നും, ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രധിഷേധമുയർത്തുമെന്നുമാണ് MSF – KSU പോലുള്ള വിദ്യാർത്ഥി സംഘനകളുടെ നിലാപാട്. “രാജ്യത്തിന്റെ പൊതുശത്രുക്കൾ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യുണിസ്റ്റ്കാരുമാണ്” എന്ന തരം തീവ്രവർഗീയ ആശയങ്ങളുള്ള പുസ്തകവും പാഠ്യപദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.അക്കാദമികപുസ്തകമായി ഒരിക്കലും പരിഗണിക്കാൻ കഴിയാത്ത തരം  തീവ്രവർഗീയതയുള്ള  ഈ പുസ്തകങ്ങൾ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രധിഷേധം പലഭാഗത്ത് നിന്ന് ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ വിയോജിപ്പുണ്ടെങ്കിലും എല്ലാ ആശയധാരകളും പഠിക്കേണ്ടതുണ്ട് എന്ന നിലപാടാണ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം. കെ ഹസ്സന്റെ നിലപാട്. SFI യാണ് യൂണിവേഴ്സിറ്റി യൂണിയൻ ഭരിക്കുന്നത്.

അതേസമയം, സിലബസ് പൂർണമായും വായിച്ച ആരും തന്നെ വിവാദം ഉന്നയിക്കാൻ ഇടയില്ല എന്നും. ഹിന്ദുത്വ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായ ടാഗോറിന്റെയും, ഗാന്ധിയുടെയും, നെഹ്‌റുവിന്റേയും, അംബേദ്കർന്റെയും പുസ്തകങ്ങൾ സിലബസിൽ ഉണ്ട് എന്നുമാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചത്.

നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയതിന്റെ അടിസ്ഥാന ആശയങ്ങൾക്ക് വിത്തുപാകിയ ഗോൾവാൽക്കറുടെയും, സവർക്കാരുടെയും പുസ്തകങ്ങൾ വായിക്കാനായി ഉൾപെടുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും, അവരുടെ രചനകൾ വായിച്ചാൽ മാത്രമേ അവരുടെ കാഴ്ചപാടുകളും അതിലെ പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയൂ എന്നും വൈസ് ചാൻസിലർ ആദ്യപ്രതികരണത്തിൽ കൂട്ടിചേർത്തിരുന്നു.

എന്നാൽ പ്രധിഷേധം കണക്കിലെടുത്തു സിലബസ് തൽക്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. വിഷയം പഠിച്ച് അഞ്ചു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും വി സി  അറിയിച്ചു.പ്രധിഷേധങ്ങൾക്ക് പുറമെ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം തേടിയ അടിസ്ഥാനത്തിലും കൂടിയാണ് വി സി  യുടെ പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here