പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പുതിയ ലക്ഷ്യം എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ) ആണെന്ന് ഈ കഴിഞ്ഞ ബജറ്റോടെ ഉറപ്പായിരിക്കുകയാണ്. എൽഐസിയുടെ ഓഹരി വിൽക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. രാജ്യത്തെ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയായിരിക്കും ഇത്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് എൽഐസിയുടെ ഓഹരി വിൽക്കുന്നതെന്ന കേന്ദ്ര സർക്കാർ വാദം പൊള്ളയാണ്. 2020ലെ ബജറ്റിലാണ് എൽഐസിയുടെ ഓഹരി വിൽക്കുമെന്ന പ്രഖ്യാപനം ആദ്യം ഉണ്ടായത്.
പൊൻമുട്ടയിടുന്ന താറാവിനെ കഴുത്തു ഞെരിച്ചു കൊന്ന കർഷകൻ്റെ കഥ ഏവർക്കും സുപരിചിതമാണ്. ഇതേ മണ്ടത്തരമാണ് ഇപ്പോൾ മോദിസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതും. അഞ്ച് കോടി രൂപ മുതൽമുടക്കിൽ തുടങ്ങിയ സംരംഭം പ്രതിവർഷം ഷം 2500 കോടി രൂപ വാർഷിക ലാഭവിഹിതവും 10,000 കോടിയിലേറെ രൂപ നികുതിയും യും കേന്ദ്രസർക്കാരിന് നൽകുന്നു. 32 ലക്ഷം കോടി രൂപയുടെ സ്വത്ത് സ്വരൂപിക്കാൻ സഹായിക്കുകയും ചെയ്യുന്ന മഹത്തായ ആയ സ്ഥാപനമാണ് എൽഐസി. 29 കോടി ആളുകൾക്ക് സേവനവും 13 ലക്ഷത്തിലേറെ പേർക്ക് തൊഴിലും നൽകുന്ന സ്ഥാപനമാണ് എൽഐസി. ഇത്രയും പ്രധാനപ്പെട്ട ഒരു പൊതുമേഖലാ സ്ഥാപനത്തിൻ്റെ ഓഹരി വിൽക്കുന്നത് ഉചിതമാണോ എന്നാണ് ചിന്തി ക്കേണ്ടത്.
പൊതുതാൽപര്യം സംരക്ഷിക്കാനായി അഞ്ചുകോടി രൂപ മൂലധനത്തോടെ 1956 ലാണ് എൽഐസി രൂപീകരിക്കുന്നത്. 245 ഇന്‍ഷുറന്‍സ് കമ്പനികളും പ്രോവിഡന്റ് സൊസൈറ്റികളും തമ്മില്‍ ലയിച്ചാണ് എല്‍ ഐ സി എന്ന വമ്പനുണ്ടായത്. കുറഞ്ഞ സർക്കാർ പിന്തുണയും സ്വകാര്യ മേഖലയിൽ നിന്ന് കടുത്ത മത്സരവും ഉണ്ടായിരുന്നിട്ടും 1999 മുതൽ മുതൽ എൽഐസിയുടെ വളർച്ച അസാധാരണമായിരുന്നു. 2021 മാർച്ചിൽ പോളിസികളുടെ എണ്ണത്തിൽ അതിൻ്റെ വിപണി വിഹിതം 81.04 ശതമാനവും പ്രീമിയം തുകയിൽ 67.74 ശതമാനവുമായിരുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിടയിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് എൽഐ സി. 2019ല്‍ ആഗോളതലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വെറും 1.18 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയില്‍ 9.63 ശതമാനം വര്‍ധനയുണ്ടാകാന്‍ പ്രധാന കാരണം എൽഐസിയുടെ ചടുലവും നവസാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുമുള്ള പ്രവര്‍ത്തന ശൈലിയാണ്. എൽഐസി എന്നാല്‍ ഇന്ത്യന്‍ ജനതയ്ക്ക് ഉറപ്പിന്റെ പര്യായ പദമാണ്.

31 ലക്ഷം കോടി രൂപ ബാലൻസ് ഷീറ്റുള്ള എൽഐസി രാജ്യത്തെ രണ്ടാമത്തെ വലിയ ധന സേവന സ്ഥാപനമാണ്. 39.5 1 ലക്ഷം കോടി ആസ്തിയുള്ള എസ്ബിഐയാണ് ഒന്നാമത്.
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനം എന്നതിനപ്പുറം, സർക്കാരിന് വലിയതോതിൽ ധന സഹായവും എൽഐസി നൽകുന്നു. 2021 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 35.1 8 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഗവൺമെൻ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിച്ചിരിക്കുന്നത്.
മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമ്പോൾ അത് എൽഐസി വാങ്ങിയാണ് സർക്കാരിനെ സഹായിച്ചിരുന്നത്. 2012 വിറ്റ് ഒഎൻജിസിയുടെ അഞ്ച് ശതമാനം ഓഹരിയിൽ 4.4 ശതമാനവും എൽഐസിയാണ് വാങ്ങിയത്. 2009-10 ൽ നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ്റെ 9928 കോടിയിൽ 6000 കോടി. എൻടിപിസിയുടെ 8480 കോടിയിൽ 4263 കോടി രൂപയുടെ ഓഹരിയും എൽഐസി വാങ്ങിയിട്ടുണ്ട്. സെയിൽ (2013 ൽ 71 ശതമാനം), ഭെൽ (2014 ൽ 2685 കോടി), കോൾ ഇന്ത്യ ലിമിറ്റഡ് (7000 കോടി), ഇന്ത്യൻ ഓയിൽ കോർപറേഷൻ (8000 കോടി), ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (6500 കോടി) എന്നിവയും എൽഐസിയുടെ മറ്റു പ്രധാന വാങ്ങലുകളാണ്. വൻ നഷ്ടത്തിലായിരുന്ന ഐഡിബിഐ ബാങ്കിലെ 51 ശതമാനം ഓഹരികൾ 2019 ൽ എൽഐസി വാങ്ങുകയുണ്ടായി.
സ്വകാര്യ മുതലാളിമാർ എൽ.ഐ.സി.യുടെ ഉടമസ്ഥരായിവരുമ്പോൾ മറ്റേത് സ്വകാര്യ കമ്പനികളെയും പോലെ ലാഭം പരമാവധിയാക്കി ഓഹരി ഉടമസ്ഥർക്കു നൽകുന്ന ഒരു കമ്പനിയയി എൽ.ഐ.സി. മാറും. നഷ്ടം പോളിസി ഉടമസ്ഥർക്കായിരിക്കും. ഇന്ന് പോളിസി ഉടമസ്ഥർക്ക് അവരുടെ പ്രീമിയത്തിന് സമ്പൂർണ സുരക്ഷിതത്വമുണ്ട്. അതിന് സർക്കാർ ഗാരന്റിയുണ്ട്. എന്നാൽ, സ്വകാര്യ ഓഹരി ഉടമസ്ഥർകൂടി വരുമ്പോൾ ഈ ഗ്യാരന്റി ഉണ്ടാവില്ല. ഫലം പോളിസി ഉടമസ്ഥരുടെ അരക്ഷിതാവസ്ഥയായിരിക്കും.
ഉദാരവൽക്കരണത്തിനുശേഷം ഒട്ടേറെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ രംഗത്ത് വന്നുവെങ്കിലും അവയ്ക്കൊന്നും എൽഐസിയുമായി മത്സരിക്കാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇപ്പോഴും എൽഐസിയുടെ വിപണിവിഹിതം 75 ശതമാനത്തിൽ ഏറെയാണ്. 23 സ്വകാര്യ കമ്പനിയുടെ ആകെ വിപണിവിഹിതം 25 ശതമാനത്തിൽ താഴെ മാത്രം. മിക്ക സ്വകാര്യ കമ്പനികളും വിദേശ ഇൻഷുറൻസ് കമ്പനികളുടെയും ധന സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണ്. സ്വകാര്യകമ്പനികളെ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നതും എൽഐസിയെ അപേക്ഷിച്ച് താരതമ്യേനെ കുറവാണ്. ഈ അവസരത്തിൽ, എൽഐസി തകർന്നാൽ മാത്രമേ സ്വകാര്യ കമ്പനികൾക്ക് വളരാനാകൂ. ടെലികോം മേഖലയെപ്പോലെ ഇൻഷുറൻസ് മേഖലയെ സ്വകാര്യ ഭീമന്മാർക്ക് തീറെഴുതാനാണ് എൽഐസിയുടെ യുടെ ഓഹരി വിൽപ്പനയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.