റായ്പൂരിൽ നടന്ന ഹിന്ദുത്വ വിധ്വേഷ പരിപാടിയിൽ മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചും ഗാന്ധി ഘാതകൻ ഭീകരവാദി നാഥുറാം വിനായക ഗോഡ്‌സെയെ പ്രശംസിച്ചും പ്രസംഗിച്ച കാളിചരൺ മഹാരാജ് എന്ന വിവാദ സന്യാസിയെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു.
ഗാന്ധിയെ അവഹേളിച്ചും വർഗ്ഗീയത പ്രചരിപ്പിച്ചും പ്രസംഗിച്ച കാളിചരൺ ധൈര്യമുണ്ടെങ്കിൽ പോലീസിൽ കീഴടങ്ങണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കാളിചരൺ പോലീസിന്റെ കണ്ണുവെട്ടിച്ച് ഛത്തീസ്ഗഡിൽ നിന്ന് മധ്യപ്രദേശിലെ ഖജുരാവോയിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. ഇതിനിടയിലാണ് ഛത്തീസ്ഗഡ് പോലീസിലെ പ്രത്യേക അന്വേഷണ സംഘം ഖജുരാവോയിൽ നിന്ന് പ്രതിയെ പിടികൂടിയത്.