മനസുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക എന്ന സന്ദേശവുമായി ദുബായ് രാജ്യാന്തര എക്സ്പോ വേദി തുറന്നു. ദൃശ്യ വിസ്മയം തീർത്ത ഉദ്‌ഘാടന സദസ്സ് ദുബൈ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഉദ്‌ഘാടനം ചെയ്തു. 192 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എക്സ്പോയുടെ ഭാഗമാകും.

കോവിഡിന്റെ കെടുതികളെ മറികടന്ന് ദുബായ് എക്സ്പോ യാഥാർഥ്യമാകുന്നതിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയാണ് യു എ ഇ. ലോകം ഒത്തുചേരുന്ന സമഭാവനയുടെ സമ്മേളനമായി ദുബൈ എക്സ്പോ ചരിത്രത്തിലിടം പിടിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here