സിഖുകാരനെയും മുസ്‌ലിമിനെയും തല്ലുന്നതും കൊല്ലുന്നതുമൊക്കെയാണ് ഹിന്ദുത്വ; ഹിന്ദുമതം അതല്ല. മതവും വർഗ്ഗീയതയും വേർതിരിച്ചു വിശദീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  ഈ മാസം പന്ത്രണ്ടിന് നടന്ന കോൺഗ്രസിന്റെ പ്രവർത്തക ശില്പശാലയിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദഹത്തിന്റെ പ്രസ്താവന

ഹിന്ദുത്വ സംഘടനകൾ ഇസ്ലാമിക് സ്റ്റേറ്റിന് സമാനമാണെന്ന സൽമാൻ ഖുർഷിദിന്റെ പുസ്തകത്തിലെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഹിന്ദുയിസവും ഹിന്ദുത്വയും രണ്ടും രണ്ടാണ്. അവ ഒരിക്കലും ഒന്നല്ല. രണ്ട് പേരുകളിൽ അറിയപ്പെടുന്നതും അതുകൊണ്ടാണ്. അഖ്ലാഖിനെ കൊല്ലുന്നതാണോ ഹിന്ദു മതം? അങ്ങനെ എവിടെയെങ്കിലും ഉണ്ടോ? ഉപനിഷദുകൾ ഞാൻ വായിച്ചിട്ടുണ്ട്. എവിടെയും അങ്ങനെ കണ്ടിട്ടില്ല. ഒരു നിഷ്കളങ്കനായ മനുഷ്യനെ കൊല്ലാൻ  ഹിന്ദുമതമോ ഇസ്ലാമോ സിഖോ പറയില്ല. പക്ഷെ, ഹിന്ദുത്വയിൽ ഞാനത് കാണുന്നു. രാഹുൽ ഗാന്ധി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here