രാജ്യത്ത് ശിശുമരണ നിരക്ക് ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു. ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. മധ്യപ്രദേശിൽ 1000ൽ 46 ശിശുമരണങ്ങൾ നടക്കുന്നു. ഉത്തർപ്രദേശിൽ ഇത് 41 ആണ്.
നാഗാലാ‌ൻഡ്, മിസോറാം സംസ്ഥാനങ്ങളാണ് ഏറ്റവും മികച്ചത്. 1000ൽ മൂന്ന് മരണങ്ങൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. സിക്കിമിൽ അഞ്ചും കേരളത്തിൽ ആറുമാണ് ശിശുമരണ നിരക്ക്.

ലോകസഭയിൽ ടി എൻ പ്രതാപൻ എം പിയുടെ ചോദ്യങ്ങൾക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്ത് ശരാശരി കണക്ക് 30 ആണെന്നും സർക്കാർ വ്യക്തമാക്കുന്നു. 5312 കോടി രൂപ പോഷൺ അഭിയാന് വേണ്ടി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങൾ നൽകിയിട്ടുണ്ട്. വിവിധ ശിശുക്ഷേമ പദ്ധതികൾക്കായി 34000 കോടി രൂപയുടെ ഫണ്ട് വിതരണം ചെയ്‌തെന്നും സർക്കാർ കണക്കുകൾ പറയുന്നു.

ജീവിത നിലവാരത്തിന്റെ കാര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ പിറകിലാണെന്ന നീതി ആയോഗിന്റെ കണക്കുകൾക്കെതിരെ ബി ജെ പി എം പിമാർ തന്നെ രംഗത്ത് വന്ന സാഹചര്യമുണ്ടായിരുന്നു.

പട്ടിണി സൂചികയിൽ ഇന്ത്യ പിറകിലാണെന്ന കണക്കുകളെ വിമർശിച്ച കേന്ദ്ര സർക്കാരിന് സ്വന്തം സർക്കാർ സംവിധാനങ്ങളുടെ തന്നെ കണക്കുകൾ വിനയായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here