രാഹുൽ ഗാന്ധിയുടെ നേതൃതത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര ചരിത്ര പ്രാധാന്യമുള്ളതാണ്. കോൺഗ്രസ് അവരുടെ ചരിത്രത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ഇതരത്തിലുള്ള ഒരു യാത്ര അവർക്ക് പുതിയ ഒരു ഊർജം നൽകും എന്ന് ഉറപ്പാണ്. സംഘപരിവാറിനെ കാര്യക്ഷമമായി നേരിടാൻ കഴിയുന്ന ഒരു മുന്നണി സംവിധാനം ദേശീയ തലത്തിൽ അനിവാര്യമാണ് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയത്തിൽ ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവം നമുക്ക് കാണാം. അതിന്റെ സുപ്രധാനമായ ചുവട്‌വെപ്പ് എന്ന രീധിയിലും ഈ യാത്രയുടെ അവസാനത്തിൽ നമുക്ക് ഉത്തരം കിട്ടും. രാഹുലിനെ പോലെ ഒരു നേതാവ് ഇങ്ങനെ ഒരു യാത്ര നടത്തുന്നത് പ്രസക്തം തന്നെയാണ് ബിജെപിക്കെതിരെ ഇത്തരത്തിൽ ഒരു യാത്ര നടത്താൻ രാഹുൽ തന്നെയാണ് എന്ത് കൊണ്ടും അനുയോജ്യൻ. ആൾക്കൂട്ടത്തെ ആകർഷിക്കാൻ ഏറ്റവും കഴിവുള്ള നേതാവ് തന്നെയാണ് രാഹുൽ എന്നത് അയാളുടെ ഏറ്റവും വലിയ ശക്തിയാണ്.
രാജ്യത്തെ യുവാക്കൾക്കിടയിൽ രാഹുൽ ഒരു തരംഗമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അംഗീകരിക്കപ്പെടുന്ന നേതാവ് എന്ന നിലക്കും ഈ യാത്ര ഒരു പ്രതീക്ഷതരുന്നുണ്ട്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാനും അവരോടപ്പം നിൽക്കാനും കോൺഗ്രസിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പാർട്ടിയെ അടിത്തട്ടിൽ നിന്ന് ഉണർത്താനും ഇത് തന്നെയാവും ഏറ്റവും വലിയ അവസരം. ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന ഒരു സർക്കാരിനേയും അതിനെ നയിക്കുന്ന ബിജെപിയേയും നേരിടാൻ കോണ്ഗ്രസിന് ഇത് തന്നെയാവും വഴി.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ വിജയം കൈവരിച്ച രണ്ട് യാത്രകൾ നമുക്ക് മുന്നിലുണ്ട്. ഒന്ന് വിഭജനാനന്തര ഇന്ത്യയെ പിന്നീട് ഒരിക്കൽകൂടി വർഗീയമായി വിഭജിക്കുന്നതിൽ വിജയിച്ച ലാൽ കൃഷ്ണ അദ്വാനിയുടെ, രഥയാത്ര, രണ്ട് ആന്ധ്രയുടെ മണ്ണിൽ തകർന്ന കോൺഗ്രസിനെ തിരിച്ചുപിടിച്ച വൈ. എസ് രാജശേഖരറെഡിയുടെ പദയാത്രയും. ഇവ ലക്ഷ്യം നേടിയ യാത്രകളായിരുന്നു. അതുകൊണ്ടുതന്നെ മോദി കാലത്തെ ഇന്ത്യയിലെ ഈ സമഗ്രാധിപത്യ സർക്കാരിനെതിരെ ഒരു പോരാട്ടം നടത്താനും രാഹുലിനും കോൺഗ്രസിനും ഈ യാത്ര പ്രതീകാത്മകമായും പ്രായോഗികമായും ഒരു വലിയ അവസരം തന്നെയാണ്.
ആറ് പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടി അതിന്റെ ചിരത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര നടത്തുന്നത്. ഇത് കോൺഗ്രസിന്റെ സംഘടനാപരമായ തിരിച്ചുവരവിനും രാഹുൽ എന്ന രാഷ്ട്രീയ മുഖത്തിനും ചെറുതല്ലാത്ത ആത്മവിശ്വാസം നൽക്കും എന്ന് ഉറപ്പാണ്.
സാധാരണക്കാരിൽ സാധാരക്കാരായ ഒരു ജനവിഭാക്കത്തെ കേൾക്കാനായി അയാൾ തന്റെ സമയം സമർപ്പിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും വിമർശിച്ചാലും അയാൾ അതിന് തയ്യാറാകുന്നു എന്നത് തന്നെ അധികമാർക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ല എന്നത് കൊണ്ട് തന്നെ ഈ യാത്ര വേറിട്ടു നിൽക്കുന്നുണ്ട്. വെറുതെ ഒരു നടത്തം എന്നാണെങ്കിൽ അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയെ റിസ്‌ക് എടുത്തു ഇങ്ങനെ ഒരു യാത്ര നടത്തണമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണല്ലോ. ഭയത്തിലും അരക്ഷിതാവസ്ഥയിലും കുട്ടികാലവും യൗവ്വനവും ചിലവഴിച്ച മനുഷ്യനാണ് ഒരു അതിർവരമ്പുകളും ഇല്ലാതെ രാജ്യത്തിന്റെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടന്ന് മനുഷ്യരോട് സംവധിക്കുന്നത്. കോൺഗ്രസിൽ നിന്ന് അകന്ന് നിന്ന ഒരു വലിയെ ജനവിഭാഗത്തെ കോൺഗ്രിസിനോടപ്പം ചേർത്ത് നിർത്താൻ രാഹുലിൻ സാധിക്കും.
ബിജെപിക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന നിരന്തരമായ പോരാട്ടത്തിന് പുതിയ ചലനങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഭാരത് ജോഡോ യാത്രക്ക് സാധിക്കും എന്ന് ഇതുവരെയുള്ള യാത്രയിൽ നിന്ന് വ്യക്തമാണ്.
രാഹുൽ ഗാന്ധി യാത്രയുടെ സമാപനയോഗങ്ങളിലലാം ബിജെപിക്കെതിരെ നടത്തുന്ന രാഷ്ട്രീയ വിമർശനങ്ങളും പ്രസക്തമാണ്.കേന്ദ്ര സർക്കാറിനെതിരെയുള്ള ഒരു വിട്ടുവീഴ്ചയില്ലാതെ പോരാട്ടം കൂടിയായി ഈ യാത്രയെ നമുക്ക് കാണാം.

രാജ്യത്തെ ഒരു പ്രതിപക്ഷ മുന്നണിയെ നയിക്കാൻ കോൺഗ്രസ് തന്നെയാണ് അതിന് പ്രാപ്തമെന്ന് നമുക്ക് യാത്രയുടെ അവസാനത്തിൽ കാണാം. ഇത്തരത്തിൽ ഒരു യാത്രയെ നയിക്കാൻ രാഹുൽ അല്ലാതെ മറ്റൊരു നേതാവിനെ നമുക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല. കാരണം ഇന്ത്യയുടെ എല്ലായിടത്തും പൊതുസമ്മതനാണ് അയാൾ. രാജ്യത്തെ യുവാക്കൾക്കും, മുതിർന്നവർക്കും, കുട്ടികൾക്ക്, പോലും അയാൾ അവരിൽ ഒരാളാണ്. അത്കൊണ്ട് തന്നെ അയാൾക്ക് എതിരെ ഉയരുന്ന വിമർശങ്ങൾക്ക് അയാളുടെ ജനസ്വാധീനം കൊണ്ട് അയാൾക്ക് മറികടക്കാൻ സാധിക്കാറുമുണ്ട്.
രാഹുലിന്റെയും കോൺഗ്രസിന്റെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിള്ളി അവർക്ക് നഷ്‌ടമായ ആ സുവർണ്ണകാലം തിരിച്ചുപിടിക്കൽ തന്നെയാണ്.അതിന് ഭാരത് ജോഡോ യാത്ര ഒരു അവസര മാവട്ടെ എന്ന് നമുക്ക് പ്രതീക്ഷികാം.