ചെയ്തതൊക്കെ ശരിയാണെന്നും തെല്ലും ഖേദമില്ലെന്നും മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ ലേലത്തിൽ വെച്ച ബുള്ളി ഭായ് ആപ്പിന്റെ നിർമ്മാതാവ് നീരജ് ബിഷ്‌ണോയി. ഇരുപത്തിയൊന്ന് വയസ്സുകാരനായ നീരജിന്റെ അസമിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജറാക്കിയ പ്രതിയെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇത്ര ഗുരുതരമായ തെറ്റിന്റെ പേരിൽ ഖേദമില്ലെന്ന ഇരുപത്തിയൊന്ന് വയസ്സുകാരന്റെ മൊഴി ഞെട്ടിക്കുന്നതാണ്. യുവാക്കളുടെ ഇടയിൽ ഇത്രമേൽ വെറുപ്പ് നിറക്കുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കനത്ത പ്രതിഷേധമുണ്ട്. ബി ജെ പി ഇതിനകം വെറുപ്പിന്റെ ഫാക്ടറികൾ ഒരുപാട് പണിതുകഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.