പ്രശസ്ത ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയും കവിയുമായ കമല ഭാസിൻ അന്തരിച്ചു. 75 വയസ്സായിരുന്നു.
1970കളിലാണ് കമല ഭാസിൻ പൊതുരംഗത്ത് സജീവമാകുന്നത്. സാമൂഹ്യ ശസ്‍ത്ര പഠനങ്ങളിൽ പുരോഗമന പഠന ശാഖയിലായിരുന്നു ഏറെയും ശ്രദ്ധയും താല്പര്യവും. സ്ത്രീ സമൂഹത്തിന്റെ അവകാശ സമരങ്ങൾക്ക് താത്വികവും പ്രായോഗികവുമായ വഴികളെ പറ്റി ഭാസിൻ എഴുതി.
നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കവി എന്ന നിലക്കും ശ്രദ്ധേയയായിരുന്നു. അക്കാദമിക ആക്ടിവിസ്റ്റ് ഇടങ്ങളിൽ വലിയ സൗഹൃദം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു കമല ഭാസിൻ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.