യൂറോപ്യൻ കമ്മീഷൻ്റെ പ്രശസ്തമായ ലോറൻസോ നതാലി മീഡിയ 2021 അവാർഡ് ആസാമിൽ നിന്നുള്ള സ്വതന്ത്ര അന്വേഷണാത്മക പത്രപ്രവർത്തക പാരി സൈകിയക്ക്. കാശ്മീരിലെ പുരുഷന്മാർക്ക് വിറ്റ അഭയാർത്ഥികളായ രോഹിങ്ക്യൻ വധുകളുടെ ജീവിതാവസ്ഥകളെ സംബന്ധിക്കുന്നതായിരുന്നു പാരി സൈകിയുടെ റിപ്പോർട്ട്. ഇംപൾസ് മോഡൽ പ്രസ് ക്ലബ് കൂട്ടായ്മയുടെ ഭാഗമായ ട്രാൻസ് ബോർഡർ ഹ്യൂമൻ ട്രാഫിക്കിങ് ഫെലോഷിപ്പ് എന്ന എൻജിഒ നെറ്റ്‌വർക്കിൻ്റെ ((INGON) ) ഭാഗമായാണ് പാരി സൈകിയ പ്രവർത്തിച്ചുവരുന്നത്. മനുഷ്യക്കടത്തും ലോകമെങ്ങും മനുഷ്യന് നേരെയുള്ള വിവിധ ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഇൻഗോൺ എന്ന കൂട്ടായ്മ.

ആസാമിലെയും ന്യൂ ഡൽഹിയിലെയും വിദൂര പ്രദേശങ്ങളിൽ മാധ്യമപ്രവർത്തകയായി ദീർഘകാലം പ്രവർത്തിച്ച അനുഭവമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കാൻ പാരി സൈകിയെ പ്രേരിപ്പിച്ചത്. 2017ൽ തെഹൽക്ക മാസികയ്ക്കു വേണ്ടി അസാമിലെ വിദൂര പ്രദേശങ്ങളിൽ നിന്നും കാണാതാവുന്ന കുട്ടികളെ ക്കുറിച്ച് ദീർഘമായ റിപ്പോർട്ടുകൾ പാരി സൈകി തയ്യാറാക്കിയിരുന്നു.

മനുഷ്യക്കടത്തിന്റെ വിശാലമായ ചരിത്രമുള്ള ആസാമിൽ നിന്നാണ് താൻ വരുന്നതെന്നും അത് തന്റെ അന്വേഷണാത്മക പത്രപ്രവർത്തന ശൈലിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ഇമാൽ ഉസ്മാനിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ പാരി സൈകിയ പങ്കുവെക്കുന്നുണ്ട്. സൈനിക സ്വാധീനമുള്ള മേഖലകളിൽ രോഹിങ്ക്യൻ അഭയാർത്ഥികളായ സ്ത്രീകളെക്കുറിച്ച് നടത്തിയ പഠനം വളരെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. 2018ൽ ആരംഭിച്ച ഗവേഷണം വിവിധ പ്രതിസന്ധികളെ അതിജീവിച്ച് 2020 ലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. രോഹിങ്ക്യൻ ഭാഷ പഠിക്കുകയും അഭ്യർത്ഥികളുടെ മാതൃഭാഷയിൽ തന്നെ വിവരശേഖരണം നടത്തുകയും ചെയ്തു എന്നതാണ് ഗവേഷണത്തിന്റെ മറ്റൊരു സവിശേഷത.

പതിറ്റാണ്ടുകളായി രോഹിങ്ക്യൻ അഭയാർത്ഥികൾ യാതൊരു സംരക്ഷണവുമില്ലാതെ യുദ്ധക്കെടുതിയുടെയും, പലായനത്തിന്റെയും, കൂട്ടക്കുരുതിയുടെയും ഭാരം ചുമക്കുന്നത് ലോകത്തിനു മുൻപിൽ തുറന്നു കാണിക്കുവാൻ പാരി സൈകിയുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ സാധിച്ചു. രോഹിങ്ക്യൻ പ്രതിസന്ധിയെ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ അഭയാർഥികളുടെ അടിസ്ഥാന പ്രശ്നങ്ങളെ സ്പർശിക്കാതെ വാർത്തകൾക്ക് രാഷ്ട്രീയ മുഖം നൽകുവാനാണ് ശ്രമിച്ചതെന്നും പാരി സൈകി വിമർശനം ഉയർത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here