ഉപരിപഠനത്തിനായി ഡൽഹിയിലെ സർവ്വകലാശാലകളിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമർശവുമായി ഡൽഹി സർവ്വകലാശാല പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ. 

ആർ എസ് എസ് അധ്യാപക സംഘടനയുടെ നേതാവായ കുമാർ പാണ്ഡെ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവാദമായ പരാമർശം നടത്തിയത്. ജെ എൻ യുവിൽ സമാനമായ രീതിയിൽ ഒട്ടേറെ മലയാളികളെ പ്രവേശിപ്പിച്ചു. ഇനി ഡൽഹി യൂണിവേഴ്സിറ്റിയിലും സമാനമായ രീതിയിൽ മലയാളികൾ വരുന്നത് സ്വാഭാവികമല്ല എന്നാണ് പ്രൊഫസറുടെ വിചിത്രവാദം.

ഡൽഹി സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലേക്ക് പ്രവേശനം നടക്കുന്ന സമയമാണിത്. അതിനിടയിൽ ആദ്യ കട്ടോഫിൽ തന്നെ നിരവധി മലയാളികൾ പ്രവേശനം നേടിയിരുന്നു. സംഘപരിവാർ ക്യാംപസുകളിൽ ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരെ ശക്തമായ വ്യവഹാരം ഉണ്ടാക്കുന്നതും സമരങ്ങൾ നയിക്കുന്നതും മലയാളികളാണ് എന്നതായിരിക്കണം ആർ എസ് എസ് അധ്യാപക സംഘടനാ നേതാവിനെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി സർവ്വകലാശാലയിലേക്കുള്ള പ്രവേശന നടപടികൾക്കിടെ മലയാളി വിദ്യാർത്ഥികളെ അകാരണമായി ഒഴിവാക്കുന്നതായി വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം പിമാരായ ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യോക്കോസ് തുടങ്ങിയവർ ഈ വിഷയത്തിൽ സർവ്വകലാശാല അധികൃതർക്ക് എഴുതിയിരുന്നു. 

മാർക്ക് ജിഹാദ് പരാമർശം ഡൽഹിയിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന മുഴുവൻ മലയാളികളെയും സാരമായി ബാധിക്കും. ഇത്തരത്തിലുള്ള വംശീയ വിധ്വേഷ പ്രസ്താവനകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ടി എൻ പ്രതാപൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here