കർഷകരെ കാറിടിപ്പിച്ചു കൊന്ന ലേഖിൻപൂർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉത്തർ പ്രദേശ് സർക്കാരിന്റെ അനുമതി.

ലേഖിൻപൂർ സന്ദർശിക്കാൻ പോയ പ്രിയങ്ക ഗാന്ധിയെ യു പി പോലീസ് തടങ്കലിൽ പാർപ്പിച്ചു വരികയായിരുന്നു. അതിനിടക്കാണ് രാഹുൽ ഗാന്ധി പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ കൂടെ ലേഖിൻ ]പൂരിലേക്ക് തിരിച്ചത്.

ഏറെനേരം ലക്‌നൗ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. രാഹുൽ ഗാന്ധിയെ സംഭവ സ്ഥലം സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് യു പി സർക്കാർ നേരത്തെ പറഞ്ഞിരുന്നെങ്കിലും വലിയ തോതിലുള്ള സമ്മർദ്ദമുണ്ടായതോടെ സർക്കാർ പിൻവാങ്ങുകയായിരുന്നു.

ബി ജെ പിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ കേന്ദ്ര മന്ത്രിയുടെ മകനാണ് കർഷകർക്ക് നേരെ ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷ കക്ഷികളും കർഷകരും ആരോപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here